തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യനാരായണനെ കൊടൈക്കനാലിലെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിനടുത്ത് മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ബംഗ്ലാവിൽ താമസത്തിനെത്തിയവർ സൂര്യനാരായണനെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. സൂര്യനാരായണൻ തൻ്റെ ബംഗ്ലാവ് വിനോദ സഞ്ചാരികൾക്ക് താമസത്തിനായി നൽകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അഞ്ച് പേർ ഇവിടെ താമസിക്കാനായി വന്നിരുന്നു. ഇവരായിരിക്കാം സൂര്യനാരായണനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്.
2018ൽ വിഷ്ണുപ്രിയയുടെ കാമുകനെ കൊന്ന കേസിൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. ഇതിന് പകരമായാണ് ഈ കൊലപാതകം എന്നാണ് നിഗമനം. ബംഗ്ലാവിലെ ആഭരണങ്ങൾ, സിസിടിവി ഹാർഡ് ഡിസ്ക്കുകൾ എന്നിവ മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.