സുവർണ്ണ കർണാടക കേരള സമാജം ഈസ്റ്റ് സോണിൻ്റെ നേതൃത്വത്തിൽ സുവർണ്ണ സംഗമം സംഘടിപ്പിച്ചു. ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ പ്രശസ്ത സിനിമ താരം ധ്യാൻ ശ്രീനിവാസൻ, ആക്ടിവിസ്റ് രാഹുൽ ഈശ്വർ എന്നിവർ മുഖ്യാതിഥിയായി.
പൊതുസമ്മളനത്തിൽ എസ് കെ കെ എസ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ബൈജു കെ ജെ സ്വാഗതം പറഞ്ഞു. സോൺ ചെയർമാൻ കെ വി ബാഹുലേയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ , എസ് കെ കെ എസ് സ്റ്റേറ്റ് പ്രസിഡണ്ട് എ.ആർ.രാജേന്ദ്രൻ, എസ് കെ കെ എസ് സ്റ്റേറ്റ് ജന.സെക്രട്ടറി ശശിധരൻ.കെ.പി,, ഡോ.രജനി സതീഷ്(സുവർണ ക്ലിനിക്), രാധാകൃഷ്ണൻ മാർക്കറ്റിംഗ് ഹെഡ്-ആയുഷ്മാൻ ആയുർവേദ, സാബു.ഇ.ജെ – ജയ്ബീ ഇൻഡസ്ട്രീസ് എം ഡി, എസ് കെ കെ എസ് ബാംഗ്ലൂർ ഡിസ്ട്രിക്ട് പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, എസ് കെ കെ എസ് ബാംഗ്ലൂർ ഡിസ്ട്രിക്ട് സെക്രട്ടറി കെ.എസ്.മഞ്ജുനാഥ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ & എസ് കെ കെ എസ് ബാംഗ്ലൂർ ഈസ്റ്റ് സോൺ വർക്കിംഗ് ചെയർമാൻ സജീവ് കുമാർ, ഫിനാൻസ് കൺവീനർ – എസ് കെ കെ എസ് ബാംഗ്ലൂർ ഈസ്റ്റ് സോൺ അനു ലക്ഷ്മൺ, എസ് കെ കെ എസ് ബാംഗ്ലൂർ ഈസ്റ്റ് സോൺ ലേഡീസ് വിങ് കൺവീനർ മായ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. എസ് കെ കെ എസ് ബാംഗ്ലൂർ ഈസ്റ്റ് സോൺ കൺവീനർ ബിജു ജോസഫ് നന്ദി പറഞ്ഞു.
കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, സംഗീത സംവിധായകൻ ജെറി അമൽദേവ്, ആര്യ ദയാൽ എന്നിവർ നയിക്കുന്ന സംഗീത പരിപാടി, സുധീർ പറവൂറിൻ്റെ കോമഡി ഷോ എന്നിവ സുവർണ്ണ സംഗമത്തോടനുബന്ധിച്ചു നടന്നു.
