ട്വന്റി20 ലോകകപ്പ് പുരുഷ ക്രിക്കറ്റ് സൂപ്പർ എട്ടിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. കിരീടസാധ്യത കൽപിക്കപ്പെടുന്ന ആതിഥേയർക്കെതിരെ ഒറ്റ കളി പോലും തോൽക്കാത്ത പ്രോട്ടീസാണ് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കൊമ്പുകോർക്കാനെത്തുന്നത്.
കാര്യമായ പോരാട്ടമില്ലാതെയായിരുന്നു ഇന്ത്യയുടെ സൂപ്പർ എട്ട് പ്രവേശനമെന്നതിനാൽ ബാറ്റിങ്ങിൽ ടീം കാര്യമായ പരീക്ഷണം നേരിട്ടില്ല ഇഷാൻ കിഷനൊഴികെ ബാറ്റർമാർ ശരാശരിയിലോ അതിനും താഴെയോ ആണ് ഇതുവരെ പുറത്തെടുത്തത്. രണ്ട് അർധ സെഞ്ച്വറികളുമായി 202 ആണ് താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ് ബാറ്റിങ് ഓർഡറിലെ മറ്റു മൂന്നു പേരും തപ്പിത്തടഞ്ഞത് വെല്ലുവിളിയാകും. രണ്ടു മാസത്തിനിടെ ഇരു ടീമുകളും തമ്മിലെ ആറാം മത്സരമാണിത്.