കേരള ആർടിസിയുടെ ബെംഗളൂരു-തിരുവനന്തപുരം സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പർ ബസ് ഇനി ദിവസവും സർവീസ് നടത്തും. ഏതാനും മാസങ്ങൾക്ക് മുമ്പ് സേലത്തിനു സമീപം അപകടത്തിൽപെട്ടതോടെയാണ് ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായി സർവീസ് പുനഃക്രമീകരിച്ചത്. അറ്റകുറ്റപ്പണികൾക്കുശേഷം കഴിഞ്ഞ ദിവസമാണ് ബസ് വീണ്ടും സർവീസിനെത്തിച്ചത്. ബെംഗളുരു വിൽനിന്ന് തിരുവനന്തപുരം കണിയാപുരം വരെ കുറഞ്ഞ സമയം കൊണ്ട് ഓടിയെത്തുന്ന സർവീസിൽ, പകരം ഓടാൻ പെർമിറ്റുള്ള ബസ് ഇല്ലാത്തതു വരുമാനത്തെ സാരമായി ബാധിച്ചിരുന്നു.
രാത്രി 7മണിക്ക് സാറ്റലൈറ്റ് ടെർമിനലിൽനിന്നാണ് ബസ് പുറപ്പെടുന്നത്. ഹൊസൂർ, സേലം, നാമക്കൽ, ദിണ്ഡിഗൽ, തിരുനെൽവേലി, നാഗർകോവിൽ, മാർത്താണ്ഡം, കളിയിക്കാവിള വഴി രാവിലെ 9.30നു കണിയാ പുരത്തെത്തും. കണിയാപുരത്തുനിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് രാവിലെ 8.30നു ബെംഗളൂരുവിലെത്തും.