മലയാളി ചിത്രകാരൻ ദീപക് സുരേഷിൻ്റെ ‘ഗ്ലീമി ങ് കളേഴ്‌സ്’ ചിത്ര ശിൽപ പ്രദർശനം ആരംഭിച്ചു. കുമാരകൃപ റോഡിലെ ചിത്രകലാ പരിഷത്ത് ആർട്ട് ഗാലറിയിൽ ആണ് പ്രദർശനം.
രാവിലെ 10.30 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം.

വംശനാശഭീഷണി നേരിട്ട ജീവികളുടെ ശിൽപങ്ങൾ കാർഡ് ബോർഡിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട കൂടൽമാണിക്യം സ്വദേശിയായ ദീപകിൻ്റെ ബെംഗളൂരുവിലെ രണ്ടാമത്തെ പ്രദർശനമാണിത്. പരിസ്‌ഥിതി പ്രമേയമാക്കിയുള്ളതാണ് പ്രദർശനം. പ്രദർശനം മാർച്ച് 1ന് സമാപിക്കും.

Related Posts