നടൻ വിജയകാന്തിൻ്റെ പാർട്ടിയായ ദേശീയ മൂർപോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ) വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഡിഎംകെയുമായി സഖ്യം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിനെ ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് നേരിട്ട് കണ്ട് സഖ്യത്തിൽ ചേരാൻ അഭ്യർത്ഥിച്ചു.

2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഡിഎംഡികെ, എഐഎഡിഎംകെയുമായി മത്സരിച്ചിരുന്നു. എന്നാൽ ഡിഎംകെയുമായി കൈകോർക്കുന്നത് ഇതാദ്യമാണ് ഡിഎംഡികെ മതേതര പുരോഗമന സഖ്യത്തിൽ ചേർന്നതിൽ വളരെ സന്തോഷമുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രേമലതയെ സഹോദരിയെന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ, ഈ സഖ്യം തമിഴ്‌നാടിൻ്റെ പുരോഗതിക്കും സമൃദ്ധിക്കും സംഭാവന നൽകുമെന്ന് പറഞ്ഞു

Related Posts