സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​ച്ഛ​നെ മ​ക​ൻ അ​ടി​ച്ചു കൊ​ന്നു. കഴിഞ്ഞ ദിവസം നടന്ന സം​ഭ​വ​ത്തി​ൽ ദൂ​ത​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​യ മു​നി​കൃ​ഷ്ണ​പ്പ​യാ​ണ് (71) മ​രി​ച്ച​ത്. രാ​ത്രി​യി​ൽ പുറത്തുപോയ മു​നി​കൃ​ഷ്ണ​പ്പ​യെ മ​ക​ൻ മോ​ഹ​ൻ​കു​മാ​ർ (45) പി​ന്തു​ട​ർ​ന്ന് ബാ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നി​കൃ​ഷ്ണ​പ്പ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട മോ​ഹ​ൻ​കു​മാ​റി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് ഇ​ന്ദി​രാ​ന​ഗ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Related Posts