കോഴിക്കോട് മുക്കത്ത് മകളെ മർദിച്ചത് ചോദ്യം ചെയ്ത ഭാര്യാമാതാവിന്‍റെ വീടിന് മരുമകൻ തീവെച്ചു. കോഴിക്കോട് കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ്‌ തീയിട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വാടകവീട്ടിൽ വച്ച് റഷീദ്‌ ഭാര്യയെ മർദിക്കുമായിരുന്നു.

ഇത് ചോദ്യം ചെയ്ത ജമീലയുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അതിനു ശേഷമാണ് റഷീദ് വീടിന് തീവച്ചത്. റഷീദിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി.

Related Posts