റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ കൊന്ന കേസിൽ അറസ്‌റ്റിലായ മുൻ മന്ത്രിയും എംഎൽഎയുമായ ബൈരതി ബസവരാജിനെ 7 ദിവസത്തെക്ക് സിഐഡി കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്‌റ്റ്. ബസവരാജിനെ ഈ മാസം 12നാണ് അറസ്‌റ്റ് ചെയ്തത്. നെഞ്ചുവേദനയെ തുടർന്ന് ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാ സ്‌കുലാർ സയൻസസിൽ പ്രവേശിപ്പിച്ച ബസവരാജിനെ ഇന്നലെ ഡിസ്‌ചാർജ് ചെയ്തതിനു പിന്നാലെ മജിസ്ട്രേട്ടിൻ്റെ വീട്ടിലെത്തിച്ച് കസ്‌റ്റഡിയിൽ വാങ്ങുകയായിരുന്നു.
2025 ജൂലൈ 15ന് ഗുണ്ടാനേതാവ് വി.ജി.ശിവപ്രകാശിനെ ഭാരതിനഗറിലെ വീട്ടിൽ വെട്ടി കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് ബയരതി ബസവരാജ്. ബസവരാജിൻ്റെ അടുത്ത അനുയായി ജഗദീഷ് പത്മനാഭയുമായുള്ള ഗുണ്ടാ കുടിപ്പകയാണ് ശിവപ്രകാശിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചത്.