കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്‍റെ വിശദമായ പദ്ധതി രേഖ (ഡിപിആർ) ഏപ്രിലിൽ പൂർത്തിയാകും. ആലുവ- വിമാനത്താവളം- അങ്കമാലി റൂട്ടിലാണ് മെട്രോ മൂന്നാംഘട്ട പദ്ധതി. കഴിഞ്ഞ നവംബറോടെ ഇതിന്‍റെ ഭാഗമായുള്ള പ്രാരംഭഘട്ട നടപടികൾ അങ്കമാലിയിൽ ആരംഭിച്ചിരുന്നു. 4 അലൈൻമെൻ്റുകളാണ് നിലവിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്‍റെ പരിഗണനയിൽ.

ദേശീയപാതയിലൂടെ വിമാനത്താവളം തൊടാതെ കടന്നുപോകുന്നതാണ് ഒരു അലൈൻമെന്റ്. ഇപ്പോഴത്തെ മെട്രോ റൂട്ടിലുള്ളത് പോലെ ഇത് പൂർണമായും റോഡിന് മുകളിലൂടെയാണെങ്കിലും വിമാനത്താവളം ഒഴിവാക്കിയുള നിർദേശമായതിനാൽ ഇതിനു സ്വീകാര്യത ലഭിക്കാൻ സാദ്ധ്യതയില്ല. ആലുവ മുതൽ എയർപോർട്ട് വഴി അങ്കമാലി വരെ പൂർണമായും റോഡിന് മുകളിലൂടെയുള്ല അലൈൻമെന്റ്റാണ് മറ്റൊരു നിർദേശം.

അതേ റൂട്ടിൽ തന്നെ പൂർണമായും ഭൂഗർഭപാതയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. ആലുവയിൽ നിന്ന് കരിയാട് വരെ റോഡിന് മുകളിലൂടെയും വിമാനത്താവള മേഖലയിൽ ഭൂമിക്കടിയിലൂടെയും തുടർന്ന് അങ്കമാലി കരയാംപറമ്പ് വരെ വീണ്ടും റോഡിന് മുകളിലൂടെയുമാണ് പാത കടന്നു പോകുക. കരയാംപറമ്പിലെത്തിയാണ് അവസാനിക്കുന്നത്. എയർപോർട്ടിനുശേഷം വീണ്ടും റോഡിന് മുകളിലൂടെയാകും മെട്രോ കടന്നുപോകുക.

Related Posts