ഉയർന്നുവരുന്ന യാത്രാവശ്യവും യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 വരെ ദീർഘിപ്പിച്ചു. ഈ മാസം 15 മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും.

ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11:00ന് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും ഉണ്ടായിരിക്കും.

Related Posts