ആഗോള അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജൻസിന്‍റെ പേരിൽ എട്ടു ലക്ഷത്തിന്‍റെ ബില്ല്. എന്നാൽ, ആ ദിവസം നന്ദഗോവിന്ദം ഭജൻസ് എത്തുകയോ ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ നടന്നത് തട്ടിപ്പാണെന്ന സംശയം ബലപ്പെടുന്നു. അയ്യപ്പ സംഗമം നടന്ന ദിവസം രാവിലെ നടന്ന ഭക്തിഗാനസദസ് അവതരിപ്പിച്ചത് ഗായകൻ ഇഷാൻദേവിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് ഒരു മണിക്കൂർ മുമ്പ് ഈ ഭക്തിഗാനസദസ് അവസാനിച്ചിരുന്നു.

എന്നാൽ ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് ഓഡിറ്റ് ചെയ്ത കണക്കിൽ കാണിച്ചിരിക്കുന്നത് നന്ദഗോവിന്ദം ഭജൻസിന്‍റെ പേരാണ്. 2 ലക്ഷം രൂപയുടെ ബജറ്റാണ് അയ്യപ്പസംഗമത്തിനു മുമ്പ് സംഗീതപരിപാടിക്ക് നിശ്ചയിച്ചിരുന്നത്. ആഗോള അയ്യപ്പസംഗമത്തിൽ പരിപാടികൾ അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജൻസിന്‍റെ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പരിപാടി അവതരിപ്പിച്ച ഇഷാൻദേവിന്‍റെ സംഘത്തിന് എത്ര രൂപ കൊടുത്തുവെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

Related Posts