പൈതൃകനഗരമായ ഹംപിയിലെ ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഗായത്രി പീഠത്തിൽ വൈകിട്ട് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിക്കും. ഉത്സവത്തിൻ്റെ ഭാഗമായി ഒരാഴ്ച‌ നീളുന്ന ഡ്രോൺ പ്രദർശനവും ഇന്ന് ആരംഭിക്കും.

വൈകിട്ട് 7നാണ് വിജയനഗര വൈഭവ എന്ന പേരിൽ ഡ്രോൺ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഹെലികോപ്റ്റർ സവാരി, കരകൗശല പ്രദർശനം, കായികമേള, ജലമേള, ഭക്ഷ്യമേള, പുഷ്പമേള എന്നിവ ഒരുക്കിയിട്ടുണ്ട്.

Related Posts