ചാമരാജനഗർ മലെ മഹാദേശ്വര ഹിൽസ് ക്ഷേത്ര സന്ദർശനത്തിന് എത്തിയ തീർഥാടക സംഘത്തിലെ 8 വയസ്സുകാരനെ പുള്ളിപ്പുലി കടിച്ചു പരുക്കേൽപ്പിച്ചു. ചന്നപട്ടണ ബുവള്ളി സ്വദേശി ശ്രേയസ്സിനാണ് പുലിയുടെ ആക്രമണത്തിൽ കൈക്കും കഴുത്തിനും പരുക്കേറ്റത്. വനംവകുപ്പ് ഗാർഡുകൾ വെടിയുതിർത്ത് പുള്ളിപ്പുലിയെ കാട്ടിലേക്ക് ഓടിച്ചാണ് കുട്ടിയെ രക്ഷിച്ചത്.
കഴിഞ്ഞ മാസവും ഇവിടെ തീർഥാടക സംഘത്തിനു നേരെ പുള്ളിപ്പുലി ആക്രമണം ഉണ്ടായിരുന്നു. പുലിയുടെ ആക്രമണത്തിൽ മണ്ഡ്യ സ്വദേശി പ്രവീൺ(30) കൊല്ലപ്പെട്ടിരുന്നു.

Related Posts