കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലുണ്ടായ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അക്രമിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇയാൾ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് നിഗമനം. വെടിവെപ്പിൽ എത്രപേർക്ക് ജീവൻ നഷ്ടമായെന്നതും എത്രപേർക്ക് പരിക്കേറ്റെന്നതും സംബന്ധിച്ച് അന്തിമ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല.
സംഭവത്തിൽ ഒരാൾക്കു കൂടി പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നു. ടംബ്ലർ റിഡ്ജ് പോലീസ് നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് പോലീസിൻ്റെ നിർദേശമുണ്ട്.