നേതൃമാറ്റ വിഷയത്തിൽ കോൺഗ്രസ് ഹൈകമാൻഡിൻ്റെ തീരുമാനം അന്തിമമാണെന്നും താൻ അതനുസരിക്കാൻ ബാധ്യസ്ഥനാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് ഹൈകമാൻഡിന്റെ സാന്നിധ്യത്തിൽ താനും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തതിനാൽ നേതൃത്വ വിഷയത്തിൽ തനിക്ക് ‘ആശയക്കുഴപ്പമില്ല’ എന്ന ഡി.കെ. ശിവകുമാർ മുമ്പ് നടത്തിയ അഭിപ്രായങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
താൻ ഡൽഹിയിലേക്ക് ഇക്കാര്യം ചർച്ചചെയ്യാനായി മാത്രം പോകുന്നില്ലെന്നും ഹൈകമാൻഡ് വിളിച്ചാൽ മാത്രമേ പോകുവെന്നും അനാവശ്യ ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ശിവകുമാർ എന്താണ് പറഞ്ഞതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മുഖ്യ മന്ത്രി അസ്വസ്ഥനായി.
അദ്ദേഹം പറഞ്ഞ കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കു. എനിക്കൊന്നുമറിയില്ല’ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബജറ്റ് തയാറാക്കുന്ന തിരക്കിലാണെന്നും ഡൽഹിയിലേക്ക് വിളിക്കാതെ താൻ എന്തിന് പോകണം. വിളിച്ചാൽ താൻ പോകുമെന്നും അദ്ദേഹം പറഞ്ഞു.