അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 17ാമത്തെ തവണയാണ് സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ കാലം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും മുഖ്യമന്ത്രിയുമായ വ്യക്തി എന്ന ബഹുമതി സിദ്ധരാമയ്യക്ക് ലഭിക്കും. കർണാടക ആദിവാസി സര്‍വകലാശാല സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അടുത്ത സാമ്പത്തിക വർഷത്തിൽ വകുപ്പ് നടപ്പാക്കേണ്ട ഗ്രാന്റുകള്‍ നല്‍കുന്നതിനെക്കുറിച്ചും ചര്‍ച്ചയില്‍ ഉന്നയിച്ചു. വിവിധ വകുപ്പുകളുമായി ബജറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ മുഖ്യമന്ത്രി നടത്തി.മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാക്കും എന്നതിൻ്റെ സുചനകൾകൂടി ബജറ്റിൽ ഉൾക്കൊള്ളുമെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം അഭിപ്രായപ്പെട്ടു.