‘ഡോൺ 3’ സിനിമയിൽ നിന്ന് നടൻ രൺവീർ സിങ് പിന്മാറിയതിനെത്തുടർന്ന് 40 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തറിൻ്റെ നിർമ്മാണ കമ്പനിയായ എക്സൽ എൻ്റർടൈൻമെന്‍റ് രംഗത്തെത്തിയതായി റിപ്പോർട്ട്. ഡിസംബറിൽ സിനിമയിൽ നിന്ന് പിന്മാറിയത് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് നിർമ്മാണ കമ്പനിയുടെ വാദം.

സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾക്കായി ചിലവാക്കിയ തുക, പ്ലാനിങ്ങിലും ഷെഡ്യൂളിങ്ങിലും ഉണ്ടായ കാലതാമസം എന്നിവ കണക്കിലെടുത്താണ് 40 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമ മുടങ്ങിയതോടെ പല ഡിപ്പാർട്ട്മെന്റുകളിലെയും തലവൻമാരെയും ജീവനക്കാരെയും ഒഴിവാക്കാൻ നിർമ്മാണ കമ്പനി നിർബന്ധിതരായി. തിരക്കഥയിൽ തൃപ്തനല്ലാത്തതിനാലാണ് പിന്മാറിയതെന്ന് രൺവീർ പറയുന്നത് എന്നാൽ രൺവീറിൻ്റെ സമ്മതത്തോടെയാണ് പ്രി-പ്രൊഡക്ഷൻ തുടങ്ങിയതെന്ന് എക്സൽ എൻ്റർടൈൻമെന്‍റ് ആരോപിച്ചു.

Related Posts