ലോക്സഭയിൽ സ്പീക്കറെ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്. പ്രമേയത്തിനുള്ള ഒപ്പു ശേഖരണം കോൺഗ്രസ് ആരംഭിച്ചു.

പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല,
രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഭരണഘടനാ അനുച്ഛേദം 94, 96 പ്രകാരം സ്പീക്കറെ നീക്കം ചെയ്യുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

Related Posts