ബെംഗളുരു ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല കൊമ്മസന്ദ്ര എസ്എൻ നഗറിലെ അയ്യപ്പ സ്വാമി നാരായണുഗുരു ക്ഷേതത്തിൽ മാർച്ച് 3ന് നടക്കും.
ആറ്റുകാല്‍ പൊങ്കാല ദിവസമായ 2026 മാർച്ച് 3ന്, ചൊവ്വാഴ്ച ഗണപതിഹോമത്തിനു ശേഷം ആറ്റുകാല്‍ ക്ഷേത്രത്തില്‍ പണ്ടാര അടുപ്പിൽ നിന്ന് അഗ്നിപകരുന്ന അതേസമയത്ത് തന്നെ ഇവിടുത്തെ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ അഗ്നി പകരും. തുടര്‍ന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലെ സമയപ്രകാരം പൊങ്കാല നിവേദ്യ സമര്‍പ്പണവും, ശേഷം അന്നദാനവും ഉണ്ടായിരിക്കും. പൊങ്കാല സമര്‍പ്പണത്തിനുള്ള എല്ലാ സാധനങ്ങളും ക്ഷേത്രത്തിൽ നിന്നും ഭക്തർക്ക് ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബുക്കിങ്ങിന് ഫോൺ: 9980812162, 9886709134.