കമ്മനഹള്ളി എക്കോ സെന്റർ ഫോർ ജുവനൈൽ ജസ്റ്റിസും ക്രിസ്തുജയന്തി ഡീംഡ് ടുബി സർവകലാശാല സാമൂഹികപഠന വിഭാഗവും സംയുക്തമായി നൃത്ത സംഗീത നാടകം – പരിവർത്തൻ സംഘടിപ്പിച്ചു.
വൈസ് ചാൻസലർ ഫാ.ഡോ.അഗസ്റ്റിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സുമനഹള്ളി സൊസൈറ്റി ഡയറക്ടർ ഫാ.ജോർജ് കണ്ണന്താനം, എക്കോ സെന്റർ ഡയറക്ടർ ഫാ.ഡോ.ആൻ്റണി സെബാസ്റ്റ്യൻ, മോഹൻ മേനോൻ, ജോൺ കോട്ടയിൽ, ഡോ.റിച്ചാർഡ് ജോനസ് എന്നിവർ പങ്കെടുത്തു.