കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരത്തിലേക്ക്. അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണം എന്നതടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഫെബ്രുവരി 21ന് 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കും. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഭാരവാഹികളാണ് തൃശ്ശൂരിൽ ചേർന്ന യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21ന് നഴ്‌സുമാർ തൃശ്ശൂരിൽ ഒത്തുകടി സമര പ്രഖ്യാപന കൺവെൻഷൻ നടത്തും.

മൂന്നിലൊന്ന് നഴ്‌സുമാർ മാത്രമാണ് 21 ന് സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുക. ആരോഗ്യ മേഖലയിൽ കഴിഞ്ഞ 7 വർഷമായി ശമ്പള പരിഷ്കരണം നടന്നിട്ടില്ലെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. സർക്കാർ നഴ്സുമാർക്ക് തുല്യമായ ശമ്പളം സ്വകാര്യ മേഖലയിലെ നഴ്സുമാർക്കും ലഭിക്കണമെന്നാണ് 2016 ൽ സുപ്രീംകോടതി നിർദേശ പ്രകാരം കേന്ദ്ര സർക്കാർ ജഗദീഷ് പ്രസാദ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

Related Posts