മാ​വേ​ലി​ക്ക​ര മു​ൻ എം​എ​ൽ​എ എം. ​മു​ര​ളി(73) അ​ന്ത​രി​ച്ചു. ചെന്നിത്തല ചെറുകോൽ സ്വദേശിയാണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാ​ണ് അ​ന്ത്യം. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചി​രു​ന്നു.


1953 ൽ ആലപ്പുഴയിലെ ചെറുകോലിൽ കെ പി മാധവൻ പിള്ളയുടെയും വി കെ രാജമ്മയുടെയും മകനായി ജനനം. എം ജി സർവശാലയുടെ ആദ്യ സെനറ്റ് അംഗവും കെ എസ് ഇ ബിയുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു. അദ്ദേഹം കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ബോർഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982-ൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് യുവാക്കളുടെ സെക്രട്ടേറിയറ്റ് മാർച്ച് നയിച്ചതോടെയാണ് എം മുരളി ശ്രദ്ധിക്കപ്പെടുന്നത്.

Related Posts