ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് കോൽക്കത്ത വിമാനത്താവളത്തിൽ അടിന്തര ലാൻഡിംഗ് നടത്തി. നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് ഉച്ചക്ക് 2.49 നാണ് ടർക്കിഷ് 727 വിമാനം ഇറങ്ങിയത്. കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസിന്റെ വിമാനമാണ് കോൽക്കത്തയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.
236 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന്റെ എൻജിനിൽ തീപിടിത്തമുണ്ടായതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയും ഉടനെ കോൽക്കത്ത എടിസിയെ വിവരം അറിയിക്കുകയും അടിയന്തര ലാൻഡിംഗിന് നടത്തുകയുമായിരുന്നു.