കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണവുമായി സിനിമാ മേഖലയിലുള്ളവരിലേയ്ക്കും അന്വേഷണം. 6 മാസമായി റോയ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയതായാണ് റിപ്പോർട്ട്. റോയി എഴുതിയ കുറിപ്പിൽ നിക്ഷേപകരുടെ വിശദാംശങ്ങളുണ്ട്.
കേരളത്തിലും ദുബായിലുമുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾക്കായി റോയി രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങിയേക്കുമെന്ന സംശയത്തിൽ ചില നിക്ഷേപകർ പണം തിരിച്ച് ചോദിച്ചത് കൂടുതൽ സമ്മർദ്ദത്തിനിരയാക്കിയെന്നും വിവരമുണ്ട്.