കോട്ടയം മുണ്ടക്കയത്ത് 45 യാത്രക്കാരുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. തീപിടിച്ച ഉടനെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മധുരയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസ് നിർത്തി പരിശോധിക്കുന്നതിനിടെ തീപടർന്നു. 45 യാത്രക്കാരുടെയും സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സു പൊലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

Related Posts