നന്മ അസോസിയേഷൻ്റെ കുടുംബസംഗമം ലക്ഷ്മിപുരയിലെ സാമ്പ്രം റൂസ്റ്റ് റിസോർട്ടിൽവച്ച് സംഘടിപ്പിച്ചു. നന്മ അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 2024 – 25 അധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് നന്മ അസോസിയേഷൻ സ്ഥാപക സെക്രട്ടറി വി എൻ പ്രസാദിൻ്റെ മാതാവ് രാജമ്മഭായി സ്മാരക മെറിറ്റ് അവാർഡ് വിതരണം ചെയ്തു. ബാംഗ്ലൂർ മണിപ്പാൽ ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം ഡോ.പി ലോഹിത്തിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ബോധവത്കരണ ക്ലാസും നടന്നു.
നന്മ പ്രസിഡണ്ട് ശ്രീധരൻ നായർ, സെക്രട്ടറി സന്തോഷ് സി വി, ട്രഷറർ നിധീഷ് കെ ആർ, പ്രോഗ്രാം കൺവീനർ വി എൻ പ്രസാദ്, ജോയിന്റ് കൺവീനർ ധനേഷ് കുമാർ, കോർഡിനേറ്റർ വത്സലൻ പി വി, സുന്ദർരാജ്, ഷിജു.വി എസ് എന്നിവർ നേതൃത്വം നൽകി.