‘ന്യായമായ വിഹിതം – ശക്തമായ ഫെഡറലിസം’ എന്ന പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്‌ച ഒമ്പത് പോസ്റ്ററുകൾ പ്രകാശനം ചെയ്തു. സംസ്ഥാന ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കണമെന്നും സംസ്ഥാനത്തിന് നീതി ലഭിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബംഗളുരു നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക, കർണാടകത്തിന് മുമ്പുണ്ടായിരുന്ന നികുതി വിഹിതം പുനഃസ്ഥാപിക്കുക, ജനസംഖ്യാനുപാതികമായി ജി.എസ്.ഡി.പി മാനദണ്ഡം ശരിയാക്കുക, വികേന്ദ്രീകരണം ശക്തിപ്പെടുത്തുക, കല്യാണ കർണാടക ഉൾപ്പെടെയുള്ള പിന്നാക്ക മേഖലക്ക് പ്രത്യേക പിന്തുണ നൽകുക,
ന്യായമായ ദുരന്തനിവാരണ ഫണ്ടും പാരിസ്ഥിതിക പിന്തുണയും ഉറപ്പാക്കുക, സഹകരണ ഫെഡറലിസത്തിന്‍റെ ഭരണഘടനാപരമായ മനോഭാവം ഉയർത്തിപ്പിടിക്കുക എന്നിവയാണ് ധനകാര്യ കമ്മീഷന് മുന്നിൽ സമർപ്പിച്ച പ്രധാന ആവശ്യങ്ങളായി പോസ്റ്ററുകളിൽ രേഖപ്പെടുത്തിയത്.