കേരള സമാജം മാഗഡി റോഡ് സോണിൻ്റെ കുടുംബസംഗമം ജനുവരി 31 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സിൻഡിക്കേറ്റ് ലേഔട്ട് ഗ്രൗണ്ടിൽവെച്ച് നടക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഡിന്നർ പാർട്ടി എന്നിവ ഉണ്ടായിരിക്കും.

സമാജം സംഘടിപ്പിച്ച ഓണോത്സവത്തിന് ലഭിച്ച മികച്ച പ്രതികരണത്തിനും അംഗങ്ങളുടെ സജീവ പങ്കാളിത്തത്തിനുമുള്ള നന്ദി സൂചകമായാണ് കുടുംബസംഗമം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Related Posts