ന്യൂസിലൻഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലമത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫിൽഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
ഇഷാൻ കിഷനു പകരം ബൗളർ അർഷദീപ് സിംഗിനെ ടീമിലുൾപ്പെടുത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതേസമയം ന്യൂസിലൻഡ് കൈൽ ജാമിസനു പകരം സക്കറി ഫൗൾക്സിനെ ടീമിൽ ഉൾപ്പെടുത്തി.