ബംഗളുരു മെട്രോ സിറ്റി ക്ലബ്ബ് (BMCC) യുടെ നേതൃത്വത്തിൽ 77ആം റിപ്പബ്ലിക് ദിനം ദേശസ്നേഹത്തോടെയും സാമൂഹിക ഉത്തരവാദിത്വത്തോടെയും സമുചിതമായി ആഘോഷിച്ചു. മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ സ്മൃതിമണ്ഡപത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന റൈഡിന് എക്‌സ് സർവീസ്‌മെൻ അസോസിയേഷൻ – എയർഫോഴ്‌സ് (ESMA) പ്രസിഡണ്ട് എയർ വെറ്ററൻ വിജയൻ.വിയും സെക്രട്ടറി എയർ വെറ്ററൻ ഉണ്ണി സി.കെ.വിയും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു.

ഉച്ചയ്ക്ക് തിൻഡ്‌ലൂ കോളനിയിൽ BMCC – ESMA മെമ്പർമാരുടെ നേതൃത്വത്തിൽ അശരണർക്കായി ഉച്ചഭക്ഷണ വിതരണവും നടത്തി. കുട്ടികളും മുതിർന്നവരുമടങ്ങിയ നൂറോളം പേർ പരിപാടിയുടെ ഗുണഭോക്താക്കളായി.

BMCC പ്രസിഡണ്ട് അഡ്വ. ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് സനൽദാസ്, ജോയിൻ്റ് സെക്രട്ടറി നീതു കൃഷ്ണ, ട്രഷറർ വിപിൻ ശങ്കർ, ജോയിൻ്റ് ട്രഷറർ ഋഷിത്, സംഗീത് രാജമോഹൻ എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികളും അംഗങ്ങളും നേതൃത്വം നൽകി.

ദേശസ്നേഹവും മാനവിക മൂല്യങ്ങളും ഒരുമിച്ച് ഉയർത്തിപ്പിടിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളിലൂടെ റിപ്പബ്ലിക് ദിനാഘോഷം മാതൃകാപരമായി നടത്താൻ കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

Related Posts