കൈരളി നിലയം സ്‌കൂൾ, വിമാനപുര റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുഖ്യാതിഥി
റിട്ടയേർഡ് മേജർ ജനറൽ കെ.എസ്.വേണുഗോപാൽ ദേശീയ പതാക ഉയർത്തി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. കൈരളി കലാ സമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി: കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, കൈരളി സ്കൂളുകളുടെ പ്രിൻസിപ്പൾ, ഹെഡ്മിസ്ട്രസ് എന്നിവർ സംസാരിച്ചു.
കൈരളി കലാ സമിതിയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മുഖ്യാതിഥി സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ അരങ്ങേറി.

Related Posts