അതിവേഗ റെയിലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

“അതിവേഗ റെയിൽ പദ്ധതിയെ സ്വാഗതം ചെയ്യുന്നു. അതിവേഗ റെയിൽ വേണം. കേരളത്തിന് ആവശ്യമാണ്. സിൽവർ ലൈനിനെ എതിർത്തത് വിദഗ്ധരുടെ അഭിപ്രായം കൂടി തേടി. സിൽവർ ലൈൻ പദ്ധതി തട്ടിക്കൂട്ടാണെന്ന് വ്യക്തമായതാണ്. പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്താതെയായിരുന്നു സിൽവൽ ലൈൻ പദ്ധതി”. വി ഡി സതീശൻ പറഞ്ഞു.

“പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറിക്കെതിരെ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായാണ് ആക്രമിച്ചത്. ഇത് സി പി എമ്മിൻ്റെ അവസാനത്തിൻ്റെ ആരംഭമാണ്. ആരോപണം ഉന്നയിച്ച പാർട്ടി നേതാവ് തന്നെ ഭീഷണിയിലാണ്. ടി പി ചന്ദ്രശേഖരൻ്റെ സ്ഥിതി വരും എന്ന ആശങ്കയിലാണ് ആരോപണം ഉന്നയിച്ചയാൾ”, വി ഡി സതീശൻ പറഞ്ഞു.

നിർദ്ദിഷ്ട അതിവേഗ റെയിൽപാതയ്ക്കെ‌തിരെയും ശക്തമായ സമരം നടത്തുമെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു. അതിവേഗ റെയിൽപാത വന്നാൽ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങൾക്ക് ഉൾക്കൊള്ളാൻ ആകാത്ത വികസനം നാടിന് ആവശ്യമില്ല എന്നും കെ സുധാകരൻ പറഞ്ഞു.

Related Posts