റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി. ഇതിനെ തുടർന്ന് ആർപിഎഫ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. മുന്നറിയിപ്പിനെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കി. റെയിൽ പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകി.
മുന്നറിയിപ്പിനെ തുടർന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിരീക്ഷണം ശക്തമാക്കി. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചെന്ന് ആർപിഎഫ് വ്യക്തമാക്കി.