അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് പരാജയപ്പെടുത്തിയത്. മഴ കാരണം ഇടയ്ക്ക് നിർത്തിയ മത്സരത്തിൽ, ഡി​എ​ൽ​എ​സ് നിയമം അ​നു​സ​രി​ച്ച് പു​തു​ക്കി നി​ശ്ച​യി​ച്ച 130 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13.3 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ഇന്ത്യക്ക് വേണ്ടി ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​ അ​ർ​ധ സെ​ഞ്ചു​റി​ നേടി. വൈ​ഭ​വ് സൂ​ര്യ​വംശി​ 40 റൺസെടുത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 36.2 ഓ​വ​റി​ൽ 135 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

Related Posts