രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തോൽവി. ഒരു ഇന്നിംഗ്സിനും 92 റണ്‍സിനുമായിരുന്നു ചണ്ഡിഗഡിന്‍റെ ജയം. ഒന്നാം ഇന്നിംഗ്സിൽ ചണ്ഡിഗഡ് ഉയർത്തിയ 277 റണ്‍സ് ലീഡ് പിന്തുടർന്ന കേരളത്തിന് രണ്ടാം ഇന്നിംഗ്സിൽ 185 റണ്‍സെ നേടാനായുള്ളു. കേരളത്തിനായി സൽമാൻ നിസാറിനും വിഷ്ണു വിനോദിനും മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളു. ഇരുവരും അർധസെഞ്ചുറി നേടി. സൽമാൻ 85 പന്തിൽ 53 റണ്‍സും വിഷ്ണു 43 പന്തിൽ 56 റണ്‍സും നേടി. ഏഥൻ ആപ്പിൾ ടോം പുറത്താകാതെ 14 റണ്‍സ് നേടി. രോഹൻ കുമ്മുമൽ 11 റണ്‍സും ബാബ അപരാജിത് 17 റണ്‍സും എം.ഡി. നിതീഷ് 12 റണ്‍സും നേടി.

Related Posts