ഓൺസ്റ്റേജ് ജാലഹള്ളി ലഹരിവിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി നടത്തിയ റീൽസ് മത്സരത്തിൽ പ്രേംജിത് ആൻഡ് ടീം (തിരുവനന്തപുരം) ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സെൻറ് ക്ലാരറ്റ് കോളജ് വിദ്യാർഥികളായ പ്രണവ് & ടീമും മൂന്നാം സ്ഥാനം ധന്വന്തരി കോളജ് ടീമും നേടി. പ്രശസ്ത കവി വയലാർ ശരത് ചന്ദ്രവർമ്മ, പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത് എന്നിവർ ആണ് വിജയികളെ പ്രഖ്യാപിച്ചത്. വിജയികൾക്ക് യഥാക്രമം 10000/-, 5000/-, 3000/- രൂപ സമ്മാനമായി നൽകും.
ഫെബ്രുവരി 8ന് നടക്കുന്ന ഒ എൻ വി അനുസ്മരണ പരിപാടിയിൽവച്ച് വിജയികളായവരുടെ റീൽസ് റിലീസ് ചെയ്യും. അന്നുതന്നെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.