ബ്രസീലിൽനിന്നു ബെംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ 7.72 കിലോ കൊക്കെയ്‌നുമായി കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ പിടികൂടി. സാവോ പോളോ സ്വദേശിയായ പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനു ഏകദേശം 38.60 1 കോടി വിലവരും.
കുട്ടികളുടെ കഥാപുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്‌ൻ. സംശയം തോന്നിയ ഉദ്യോഗസ്‌ഥർ ലഗേജ് വിശദമായി പരിശോധിക്കുകയായിരുന്നു.