തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം ജനുവരി 26 തിങ്കളാഴ്ച 3.30ന് ഇന്ദിരാനഗർ ഇ സി എ ഹാളിൽവച്ച് നടക്കും. സൗഹൃദ സംഗമം തങ്കച്ചൻ പന്തളം ഉദ്ഘാടനം ചെയ്യും.

നൃത്തനിത്യങ്ങൾ, കലാപരിപാടികൾ, മലയാള കലാഭവൻ അവതരിപ്പിക്കുന്ന സ്കിറ്റ്, പള്ളിയോടം ബീറ്റ്സ് അവതരിപ്പിക്കുന്ന നാടൻ പാട്ട് എന്നിവ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9964113800, 94487 03477, 98450 33932.

Related Posts