ബെംഗളൂരു നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. 66/11KV ബനസ്വാടി സബ്സ്റ്റേഷനിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാലാണ് ബെംഗളുരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) വൈദ്യുതി തടസം ഏർപ്പെടുത്തുന്നത്. നിരവധി പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വൈദ്യുതി മുടക്ക്. വടക്കു – കിഴക്കു, മധ്യ ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങളെ വൈദ്യുതി തടസം ബാധിച്ചേക്കും. അതിനാൽ തന്നെ ഇവിടങ്ങളിലെ താമസക്കാർ മുൻകരുതൽ സ്വീകരിക്കണമെന്ന് ബെസ്കോം അറിയിച്ചു പണി തീരുന്നതനുസരിച്ച് വൈദ്യുതി പുനസ്ഥാപിക്കുമെന്നും ബെസ്കോം അറിയിച്ചിട്ടുണ്ട്.
വൈദ്യുതി തടസപ്പെടുന്ന പ്രദേശങ്ങൾ
എച്ച്ആർബിആർ ലേഔട്ട് ഒന്നാം ബ്ലോക്ക്, രണ്ടാം ബ്ലോക്ക്, മുന്നാം ബ്ലോക്ക്, സർവീസ് റോഡ് ഏരിയകൾ, കമ്മനഹള്ളി മെയിൻ റോഡ്, സിഎംആർ റോഡ്, ബാബുസപാളയ, ബാലചന്ദ്ര ലേഔട്ട്, ഫ്ലവർ ഗിൽഡൻ, എംഎം ഗാർഡൻ, അർക്കാവടി ലേഔട്ട്, അഞ്ജനാദ്രി ലേഔട്ട് എൻക്ലേവ്, ദിവ്യ ഉന്നതി ലേഔട്ട്, വിജയേന്ദ്ര ഗാർഡൻ, മല്ലപ്പ ലേഔട്ട്, പ്രകൃതി ടൗൺഷിപ്പ്, ബാലാജി ലേഔട്ട്, ജിഎൻആർ ഗാർഡൻ, ചേലക്കരെ, ചേലക്കരെ വില്ലേജ്, സമുദ്രിക എൻക്ലേവ്, 100 അടി റോഡ്, 80 അടി റോഡ്, സുബ്ബയ്യനപാല്യ ഹൊറമാവ്, മുനിരെഡ്ഡി ലേഔട്ട്, വിജയ് ബാങ്ക് കോളനി, നിസർഗ കോളനി, നന്ദനം കോളനി, അമർ ഏജൻസി ലേഔട്ട്, പി ആൻഡ് ടി ലേഔട്ട്, പപ്പായ ലേഔട്ട്, കോക്കനട്ട് ഗ്രോവ് ലേഔട്ട്, ആശിർവാദ് കോളനി, ശക്തി നഗർ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
ഹെന്നൂർ വില്ലേജ്, ഭൈരവേശ്വര് ലേഔട്ട്, ചിക്കണ്ണ ലേഔട്ട്, സിഎംആർ ലേഔട്ട്, ഹെന്നൂർ ക്രോസ്, കെഞ്ചപ്പ ഗാർഡൻ, ബൃന്ദാവൻ ലേഔട്ട്, ഹൊയ്സാല നഗർ, ബൃന്ദാവൻ അവന്യൂ ഹെറിറ്റേജ്. വിനായക ലേഔട്ട്, ജയന്തി ഗ്രാമ, ഒ.ആർ.എം.ബി.സി.യുടെ ഭാഗങ്ങൾ, ബി.ഡി.എ.യുടെ ഭാഗങ്ങൾ, ഒഎംബിസിയുടെ ഭാഗങ്ങൾ, ഒഎംബി നഗർ, പിള്ളറെഡ്ഡി നഗറിൻ്റെ ഭാഗങ്ങൾ, കാരാവള്ളി റോഡ്, രാമയ്യ ലേഔട്ട്, അസുല്ലപ്പ ലേഔട്ട്, ദൊഡ്ഡ ബാനസവാഡി, രാമമൂർത്തി നഗർ മെയിൻ റോഡ്, ബി ചന്നസാന്ദ്ര, നഞ്ചപ്പ ഗാർഡൻ, അഗേരെ മെയിൻ റോഡ്, ദൊഡ്ഡിയ ലേഔട്ട്, ബാങ്ക് അവന്യൂ ആർഎസ് പാല്യ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
എഡിഎംസി മിലിട്ടറി ഗേറ്റ്, മുനിസ്വാമി റോഡ്, മുനി വിരപ്പ റോഡ്, കുള്ളപ്പ സർക്കിൾ, രാജ്കുമാർ പാർക്ക്, മേഘ പാല്യ മുനിശ്വമപ്പ ലേഔട്ട്, യെഷ് എൻക്ലേവ്, ബഞ്ചാര ലേഔട്ട്, വിജയലക്ഷ്മി ലേഔട്ട്, ട്രിനിറ്റി എൻക്ലേവ്, സങ്കൽപ ലേഔട്ട്, ഗ്രീൻ ഗാർഡൻ ഫേസ് 2, സമൃദ്ധി ലേഔട്ട്, ബെഥേൽ ലേഔട്ട്, എസ്എൽവി ലേഔട്ട്, എസ്എൽഎസ് സ്പെൻസർ അപ്പാർട്ടുമെന്റുകൾ, ഡിഎസ് മാക്സ് അപ്പാർട്ടുമെന്റുകൾ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.