2028ൽ മുഖ്യമന്ത്രിയാകാൻ തനിക്കും ആഗ്രഹമുണ്ടെന്നു പിസിസി വർക്കിങ് പ്രസിഡണ്ടും പൊതുമരാമത്ത് മന്ത്രിയുമായ സതീഷ് ജാർക്കിഹോളി പറഞ്ഞു. ‘സതീഷ് ജാർക്കിഹോളി അടുത്ത മുഖ്യമന്ത്രി’ എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചു അനുയായികൾ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനെ തുടർന്നാണു സതീഷ് ജാർക്കിഹോളി തനിക്കു മുഖ്യമന്ത്രി ആകാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്. ദാവനഗെരെയിൽ നടന്നൊരു പരിപാടിയിൽ ആയിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. എന്നാൽ ഈ സർക്കാരിൻ്റെ കാലത്തു മുഖ്യമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും സതീഷ് ജാർക്കിഹോളി വ്യക്തമാക്കി.

Related Posts