കണ്ണൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂർ ഇരട്ടിയിലും പക്ഷിപ്പനി(എച്ച് 5 എൻ 1). കാക്കയിൽ ആണ് രോഗം സ്ഥീരീകരിച്ചത്. രോഗ ബാധ സ്ഥിരീകരിച്ച ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് മേഖലയിൽ ജാഗ്രതാ നിർദേശം നൽകി. കണ്ണൂർ റീജണൽ ഡയഗ്‌നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കാക്കയിൽ രോഗ ബാധ കണ്ടെത്തിയത്. നിലവിൽ വളർത്തു പക്ഷികളിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ കലക്ടർ നിർദേശം നൽകി.

Related Posts