സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പഠന ക്യാമ്പിലേക്ക് ബാംഗ്ലൂർ ജില്ലയിൽ നിന്നും രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്കുള്ള പ്രീ ക്യാമ്പ് സംഘടിപ്പിച്ചു.
മാർക്കം റോഡ് എ.കെ ബാങ്കറ്റ് ഹാളിൽ വെച്ച് നടന്ന ക്യാമ്പ് ഹംസ ഫൈസി ഖിറാഅത്ത് അവതരിപ്പിക്കുകയും എസ്.കെ.ജെ. എം ജില്ലാ സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതം ആശംസിക്കുകയും ചെയ്തു . എസ്.കെ. ജെ.എം ബാംഗ്ലൂർ ജില്ലാ ട്രഷറർ ഹുസൈനാർ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുൽ റസാഖ് ഫൈസി അധ്യക്ഷനായി.
ബാംഗ്ലൂർ ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട കോർഡിനേറ്റർമാരായ അബ്ദു റഹ്മാൻ ഫൈസി (CF), ഹനീഫ് ദാരിമി (SFD) എന്നിവർ വിഷയാവതരണം നടത്തി.
എസ്.കെ.ജെ.എം ഭാരവാഹികളായ സമദ് മൗലവി, മുസ്തഫ ഹുദവി, അബ്ദുൽ അസീസ് അർഷദി, മുഹമ്മദ് സഫ്വാൻ ഫൈസി, എസ്.കെ. എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ ജുനൈദ്, ഷാജൽ, ശംസുദ്ധീൻ കൂടാളി, താഹിർ മിസ്ബാഹി എന്നിവർ ക്യാമ്പിന് ആശംസ അറിയിച്ചു സംസാരിച്ചു.
ക്യാമ്പ് പ്രതിനിധി കാർഡ് CF, SFD എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.