എൻ എസ് എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള ആറ്റുകാൽ പൊങ്കാല മഹോത്സവം ഈ വർഷവും ജാലഹള്ളി എം.ഇ.എസ് റോഡിലുള്ള ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രങ്കണത്തിൽവെച്ച് 2025 ഫെബ്രുവരി 13 വ്യാഴo രാവിലെ 10 മുതൽ നടക്കും. പുലർച്ചെ 4 മണി മുതൽ ഗണപതി ഹോമത്തോടുകുടി ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൂലൂർ ശ്രീധരൻ നബൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്കു തുടക്കമാകും. തുടർന്ന് പ്രസാദ ഊട്ട് ഉണ്ടായിരിക്കും, പൊങ്കാല മഹോത്സവത്തിൻ്റെ കൂപ്പണുകളുടെ വിതരണം ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രം പ്രസിഡണ്ട് വാസുവിനും മുൻ കോർപ്പറേറ്റർ മമത വസുവിനും നൽകികൊണ്ട് എൻ.എസ്.എസ് കർണാടക വൈസ് ചെയർമാൻ ബിനോയ് എസ് നായർ നിർവഹിച്ചു. പരിപാടിക്ക് കരയോഗം പ്രസിഡണ്ട് പി.ആർ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി സുരേഷ് ജി നായർ, ട്രഷറർ വിക്രമൻ പിള്ള, കൺവീനർ ബിജുപാൽ, ബോർഡ് ട്രഷറർ പി.കെ.മുരളീധരൻ, ധനേഷ് കുമാർ, രാജീവ്, ശ്രീധരൻ നായർ, കെ.കൃഷ്ണൻകുട്ടി, പദ്മകുമാർ, രാമൻ നായർ, വിമല നായർ എന്നിവർ നേതൃത്വം നൽകി. പൊങ്കാല ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 9902576565, 9481483324, 9886853439, 9686663943.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
സർഗ്ഗധാര സാഹിത്യപുരസ്കാരംവിഷ്ണുമംഗലം കുമാറിന്
September 9, 2024
ദീപ്തി ഓണോത്സവവും, വടംവലി മത്സരവും ഒക്ടോബര്‍ 6ന്
September 9, 2024
സർഗ്ഗധാരയുടെ പ്രഥമ സാഹിത്യ പുരസ്കാരംവിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു
September 10, 2024
കലാകൈരളി ഓണാഘോഷം സെപ്റ്റംബർ 22ന്
September 11, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.