എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽ നിന്ന് ആര്യാ രാജേന്ദ്രൻ മേയറായിരുന്നപ്പോൾ ഒഴിവാക്കിയ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി. ഇതോടെ കോർപറേഷനിൽ എൽഡിഎഫ് ബിജെപി തർക്കം വീണ്ടും മുറുകി.
1940 ൽ കോർപറേഷൻ രൂപികരിച്ച നാൾ മുതൽ മേയറുടെ ഡയസിനു പിറകിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ചിത്രം മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാനനാളുകളിലാണ് നീക്കം ചെയ്തത്. പകരം ആ സ്ഥാനത്ത് മഹാത്മാഗാന്ധിയുടെ ചിത്രം സ്ഥാപിക്കുകയായിരുന്നു.
കോർപറേഷൻ ഭരണം പിടിച്ചെടുത്തതിനുപിന്നാലെ ചിത്രം ഇപ്പോൾ തിരികെ സ്ഥാപിച്ചിരിക്കുകയാണ് ബിജെപി. ഇതിൽ എതിർപ്പുമായി എൽഡിഎഫ് രംഗത്തെത്തിയതോടെ വിവാദമായി. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും മേയർ വിവി രാജേഷ് പറഞ്ഞു.