കണ്ണൂർ പാപ്പിനിശ്ശേരിയിൽ മെത്താംഫിറ്റമിന്‍ ലഹരിവസ്തുവുമായി യുവതി പിടിയിൽ. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽനയാണ് (32) എക്സൈസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് ലഹരി മരുന്നു കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ലഹരി വില്പനയിൽ യുവതി സജീവമാണെന്ന് എക്സൈസ് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
പിടിയിലായ യുവതിയെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയയാക്കി ഇതിൻ്റെ ഉറവിടം കണ്ടെത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് യുവതി പിടിയിലായത്.