ഇ​ന്ത്യ​യേ​ക്കാ​ൾ പ്ര​ധാ​ന​പ്പെ​ട്ട മ​റ്റൊ​രു പ​ങ്കാ​ളി അ​മേ​രി​ക്ക​യ്ക്ക് വേ​റെ​യി​ല്ല​ന്ന് നി​യു​ക്ത യു​എ​സ് അം​ബാ​സി​ഡ​ർ സെ​ർ​ജി​യോ ഗോ​ർ. ഡ​ൽ​ഹി​യി​ലെ യു​എ​സ് ഏം​ബ​സി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അം​ബാ​സി​ഡ​ർ സെ​ർ​ജി​യോ ഗോ​ർ. ട്രം​പും ന​രേ​ന്ദ്ര മോ​ദി​യും തമ്മിലുള്ള സൗ​ഹൃ​ദം സ​ത്യ​മാ​ണെ​ന്നും ഉറ്റസു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും സെ​ർ​ജി​യോ ഗോ​ർ വ്യ​ക്ത​മാ​ക്കി. യ​ഥാ​ർ​ഥ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വി​യോ​ജി​ക്കാം, പ​ക്ഷേ അ​വ​സാ​നം അ​വ​രു​ടെ വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും.

വാ​ഷിം​ഗ്ട​ണും ന്യൂ​ഡ​ൽ​ഹി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് വ്യാ​പാ​രം വ​ള​രെ പ്ര​ധാ​ന​മാ​ണെ​ങ്കി​ലും, സു​ര​ക്ഷ, ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം, ആ​രോ​ഗ്യം, സാ​ങ്കേ​തി​ക​വി​ദ്യ, ഊ​ർ​ജം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ ഇ​രുരാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സൗ​ഹൃ​ദം യ​ഥാ​ർ​ഥ​മാ​ണെ​ന്ന് എ​നി​ക്ക് പ​റ​യാ​ൻ ക​ഴി​യും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം പുതിയ ഘ​ട്ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക എ​ന്ന​താ​ണ് ത​ന്‍റെ നി​യ​മ​ന​ത്തി​ന്‍റെ ല​ക്ഷ്യം. യു​എ​സ് പ്ര​സി​ഡണ്ട് ഡൊ​ണാ​ൾ​ഡ് ട്രം​പ് അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ സ​ന്ദ​ർ​ശിക്കും’ – അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Posts