മലയാളികളുടെ സാംസ്കാരിക സംഘടനയായ കലാവേദിയുടെ ക്രിസ്തുമസ് – പുതുവത്സരാഘോഷം പഴയ വിമാനത്താവള റോഡിലുള്ള ഹോട്ടൽ റോയൽ ഓർക്കിഡിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. റവ.ഫാ.ഷിന്റോ മാത്യു (OCD, TREDA ബാംഗ്ലൂർ ഡയറക്ടർ, CMHM ഇന്ത്യ ദേശീയ പ്രസിഡണ്ട്) ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയും ക്രിസ്തുമസ് സന്ദേശവും നൽകുകയും ചെയ്തു.
കലാവേദി പ്രസിഡണ്ട് രാധാകൃഷ്ണൻ ജെ നായർ അതിഥികളെ സ്വാഗതം ചെയ്തു. വൈസ് പ്രസിഡണ്ട് കെ പി പത്മകുമാർ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി എ. മധുസൂദനൻ നന്ദി പറഞ്ഞു. ട്രഷറർ ടിവി നാരായണനും അഡ്വ. സോണി സെബാസ്റ്റ്യനും ചടങ്ങിൽ സംസാരിച്ചു.
സാന്തോം ഹാർമണിസ് ബാംഗ്ലൂരിൻ്റെ കരോൾ ഗാനാലാപനം ഈ പരിപാടിയുടെ ഭാഗമായിരുന്നു. തിരുവനന്തപുരത്തെ പത്മകുമാർ, ആദിത്യ, ദേവാനന്ദ് എന്നിവരുടെ സംഗീതനിശയായിരുന്നു പ്രധാന ആകർഷണം.