ഫിബ്രവരി പതിനഞ്ച് ഞായര്‍ മല്ലേശ്വരം ചൗഡയ്യ ഹാളില്‍ സംഘടിപ്പിക്കുന്ന ദീപ്തി മെഗാ ഷോയുടെ കര്‍ട്ടന്‍ റെയ്‌സര്‍ ദാസറഹള്ളി മൂണ്‍ലൈറ്റ് ഹാളില്‍ നടന്നു. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍ സ്വാഗതമാശംസിച്ചു. ആധ്യ ഫര്‍ണിച്ചര്‍ എമ്പോറിയം ഉടമ അനില പാറക്കല്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. കള്‍ച്ചറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ ഓഡിയോ പ്രകാശനം ചെയ്തു. എന്‍ട്രി പാസ്സ് വിതരണം പാലക്കാട് ഫോറം പ്രസിഡണ്ട് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ് ടി ജോണ്‍, ജനറല്‍ കണ്‍വീനര്‍ കൃഷ്ണദാസ്, വൈസ് ചെയര്‍മാന്‍ പി വി സലീഷ്, ട്രഷറര്‍ സനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണൂര്‍ പുന്നാട് പൊലികയുടെ നാടോടിപ്പാട്ടും സംഘനൃത്തങ്ങളും പേരാമ്പ്ര മാതായുടെ ചിലപ്പതികാരം രംഗാവിഷ്‌കരണം, കോഴിക്കോട് ലിധി ലാല്‍ ആന്‍ഡ് ടീമിൻ്റെ ജാനു തമാശകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മെഗാ ഷോ. സാംസ്‌കാരിക സമ്മേളനം പ്രശസ്ത പ്രഭാഷകന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.