ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ പിഎസ്എൽവി (PSLV-C62) ഈ വർഷത്തെ ആദ്യ ദൗത്യത്തിനായി ഇന്ന് കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡിൽ അല്‌പ സമയത്തിനുള്ളിൽ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.

ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യും മറ്റ് 15 പേ ലോഡുകളും ഭ്രമണപഥത്തിൽ എത്തിക്കുകയാണ് പിഎസ്എൽവിയുടെ ദൗത്യം. ഡിആർഡിഒ വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. കൃഷി, നഗര മാപ്പിങ്, പരിസ്ഥിതി നിരീക്ഷണം എന്നിവയിലുടനീളം ഇന്ത്യയുടെ റിമോട്ട് സെൻസിങ് കഴിവുകൾ വർധിപ്പിക്കുകയാണ് അന്വേഷയെന്ന് പേരിട്ട ഇഒഎസ്-എൻ വണ്ണിൻ്റെ ദൗത്യം. ഫ്രാൻസ്, യുകെ, സ്പെയിൻ, ബ്രസീൽ, മൗറീഷ്യസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചെറു ഉപഗ്രഹങ്ങൾ പിഎസ്എൽവി C62 ഭ്രമണപഥത്തിൽ എത്തിക്കും.

Related Posts